Monday, December 5, 2022
HomeNewsInternationalഇയാന്‍ ചുഴലിക്കാറ്റില്‍ ഫ്ളോറിഡയില്‍ വ്യാപക നാശനഷ്ടം

ഇയാന്‍ ചുഴലിക്കാറ്റില്‍ ഫ്ളോറിഡയില്‍ വ്യാപക നാശനഷ്ടം

കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ഇയാന്‍ ചുഴലിക്കാറ്റില്‍ ഫ്ളോറിഡയില്‍ വ്യാപക നാശനഷ്ടം. നിരവധി പേരെ കാണാതായിട്ടുണ്ട്. വൈദ്യുത വിതരണം ഇനിയും പുനസ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തെക്കുകിഴക്കന്‍ ഫ്ളോറിഡ ഇരുട്ടിലാണ്. വീടുകളിലേക്ക് കടല്‍വെള്ളം ഇരച്ചുകയറി. നിരവധി വാഹനങ്ങളാണ് ഒലിച്ചുപാേയത്. കാറുകള്‍ ഉള്‍പ്പടെയുള്ളവ ശക്തമായ കാറ്റില്‍ പറന്ന് നദികളിലും കടലുകളിലും വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

 

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു ഇയാന്‍ എന്നാണ് റിപ്പോര്‍ട്ട്. ക്യൂബന്‍ തീരത്ത് നിന്ന് മെക്‌സിക്കന്‍ കടലിടുക്കിലേക്ക് പ്രവേശിച്ച ഇയാന്‍ കാറ്റഗറി നാല് വിഭാഗത്തില്‍പ്പെട്ട അതിശക്തമായ ചുഴലിക്കാറ്റായി മാറുകയായിരുന്നു.

 

 

Most Popular