ദോഹ: ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം വര്‍ധിക്കാന്‍ ഈജിപ്ത്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ഈജിപ്ത് പ്രസിഡന്റ് അബ്‌ദേല്‍ ഫത്താഹ് എല്‍ സിസി കത്തയച്ചു.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള വഴികളെക്കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഖത്തറിലെ അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ അംബാസഡര്‍ അമര്‍ കമാല്‍ എല്‍ദിന്‍ എല്‍ഷെര്‍ബിനിയുമായി കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മദി കൂടിക്കാഴ്ച നടത്തിയിരുന്നു.