Sunday, May 16, 2021
Home News National വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ പിന്നാലെ പൗരത്വ നിയമവും നടപ്പാക്കുമെന്ന് അമിത് ഷാ

വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ പിന്നാലെ പൗരത്വ നിയമവും നടപ്പാക്കുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചാല്‍ അതിന് പിന്നാലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് സാഹചര്യത്തിലാണ് നിയമത്തിലെ വ്യവസ്ഥകള്‍ രൂപീകരിക്കുന്നത് വൈകിയത്. പൗരത്വ നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ഇനിയും അന്തിമ
രൂപത്തിലായിട്ടില്ല, വാക്സിന്‍ വിതരണം രാജ്യത്ത് ആരംഭിച്ചാല്‍ പിന്നാലെ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്ന കാര്യവും തീരുമാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

അതേസമയം, ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമിത് ഷാ റോഡ്ഷോകള്‍ നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം.

ഇതിനിടെ കഴിഞ്ഞ ദിവസം മുന്‍ തൃണമൂല്‍ നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ ഒമ്പത് തൃണമൂല്‍-സി.പി.എം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. തൃണമൂലും ഇടതുപക്ഷവും ബംഗാളിനെ പരാജയത്തിലെത്തിച്ചെന്നും ബംഗാളിനെ സുവര്‍ണ ബംഗാള്‍ ആക്കി മാറ്റാന്‍ പ്രധാനമന്ത്രിക്ക് അവസരം നല്‍കാനുള്ള സമയമാണിതെന്നും ഷാ പറഞ്ഞു.

Most Popular