Friday, August 12, 2022
HomeNewsKeralaവിജയ് ബാബു രാജിവെക്കണം; അമ്മ ക്ലബ് അല്ല; ഇടവേള ബാബു മാപ്പുപറയണം: പൊട്ടിത്തെറിച്ച് കെ ബി...

വിജയ് ബാബു രാജിവെക്കണം; അമ്മ ക്ലബ് അല്ല; ഇടവേള ബാബു മാപ്പുപറയണം: പൊട്ടിത്തെറിച്ച് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മ ക്ലബ് ആണെന്ന ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കി. ഇടവേള ബാബു പ്രസ്താവന പിന്‍വലിച്ച്‌ മാപ്പുപറയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

സാധാരണ ക്ലബുകളിലുള്ള പോലെ ചീട്ടു കളിക്കാനുള്ള സൗകര്യവും ബാറിലുള്ള സൗകര്യവും അമ്മയില്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. അമ്മ ഒരു ക്ലബ്ബല്ല, ചാരിറ്റബിള്‍ സൊസൈറ്റി ആയിട്ടാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏതെങ്കിലും സാഹചര്യത്തില്‍ ഇതില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കണമെന്ന് ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ വളരെ വേദന തോന്നി. അമ്മയിലെ അംഗങ്ങള്‍ വാര്‍ധക്യത്തില്‍ കഷ്ടപ്പെടാതെ, താങ്ങും തണവുമാകണമെന്ന ലക്ഷ്യത്തോടെയാണ് അമ്മ സംഘടന തുടങ്ങിയത്.

Most Popular