Monday, April 19, 2021
Home News National ഓൺലൈൻ ഗെയിമിൽ തോൽപ്പിച്ച ഒമ്പത് വയസ്സുകാരിയെ 11കാരൻ കൊലപ്പെടുത്തി

ഓൺലൈൻ ഗെയിമിൽ തോൽപ്പിച്ച ഒമ്പത് വയസ്സുകാരിയെ 11കാരൻ കൊലപ്പെടുത്തി

ഇൻഡോർ: ഓൺലൈൻ ഗെയിമിൽ തുടർച്ചയായി തോൽപ്പിച്ച ഒമ്പത് വയസ്സുകാരിയെ 11കാരൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ലാസുഡിയയിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെയാണ് അയൽക്കാരനായ 11കാരൻ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

അയൽക്കാരായ കുട്ടികൾ ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ ഏറെനേരം ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു. ഓൺലൈൻ ഗെയിമിൽ പെൺകുട്ടിയോട് തുടർച്ചയായി തോറ്റതോടെ 11കാരന് പകയായി. കഴിഞ്ഞ ദിവസം രാവിലെ പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് കൂട്ടിക്കൊണ്ടുപോയി കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിക്ക് തലയിലും മുഖത്തും മാരകമായി പരിക്കേറ്റിട്ടുണ്ട്.

പെൺകുട്ടിയെ കൊന്ന് ശേഷം വീട്ടിൽ തിരിച്ചെത്തിയ 11കാരൻ കുളിമുറിയിൽ കയറി മണിക്കൂറുകളോളം കതകടച്ചിരുന്നു. ഇതിനിടെ പെൺകുട്ടിയെ കാണാതായ വീട്ടുകാർ തിരച്ചിൽ നടത്തുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു.

കൊല്ലപ്പെട്ട പെൺകുട്ടി 11കാരനൊപ്പം വയലിലേക്ക് പോകുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ മാതാപിതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്. ആൺകുട്ടി കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു.

Most Popular