Sunday, July 25, 2021
Home News Kerala സംസ്ഥാന പൊലീസ്​ മേധാവിയായി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു

സംസ്ഥാന പൊലീസ്​ മേധാവിയായി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: അനില്‍കാന്തിനെ സംസ്ഥാനത്തെ പുതിയ ഡിജിപിയായി മന്ത്രിസഭാ യോഗം തീരുമാനിച്ചു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അനില്‍ കാന്ത്. നിലവില്‍ റോഡ്​ സേഫ്​റ്റ്​ കമീഷണറായാണ്​ അദ്ദേഹം സേവനം അനുഷ്​ഠിക്കുന്നത്​​. 1988 ബാച്ച്‌​ ഐ.പി.എസ്​ ഉദ്യോഗസ്ഥനാണ്​ അനില്‍കാന്ത്​. ഏഴ്​ മാസം മാത്രമാണ്​ അനില്‍ കാന്തിന്​ കാലാവധിയുള്ളത്​. വിവാദങ്ങളിലൊന്നും പെടാത്തത്​ അദ്ദേഹത്തിന്​​ ഗുണമായി. സംസ്ഥാന മന്ത്രിസഭ യോഗമാണ്​ അനില്‍ കാന്തിനെ ഡി.ജി.പിയായി തെരഞ്ഞെടുത്തത്​.

Most Popular