Sunday, July 25, 2021
Home News Kerala കേരളത്തിൽ വീണ്ടും വൻ സ്വർണവേട്ട

കേരളത്തിൽ വീണ്ടും വൻ സ്വർണവേട്ട

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നായി വീണ്ടും സ്വർണം പിടികൂടി. തിരുവനന്തപുരത്ത് ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ട് പേരിൽ നിന്ന് 50 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. എമിറേറ്റ്‌സ് വിമാനത്തിൽ എത്തിയഇവരുടെ പക്കൽ 468 ഗ്രാം സ്വർണമായിരുന്നു ഉണ്ടായിരുന്നത്.

കരിപ്പൂരിൽ ഷാർജയിൽ നിന്നെത്തിയ ഒറ്റപ്പാലം സ്വദേശികളിൽ നിന്നാണ് 29 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്. മിശ്രിതമാക്കി സോക്സിനുള്ളിൽ ഒളിപ്പിച്ച 336 ഗ്രാം സ്വർണവും 230 ഗ്രാം സ്വർണമാലയുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതായി കസ്റ്റംസ് കമ്മീഷണറേറ്റ് അറിയിച്ചു.

Most Popular