നിര്‍ബന്ധിച്ച് മതം മാറ്റിയാൽ ഇനി പത്ത് വര്‍ഷം വരെ തടവ്; ബില്‍ ഇന്ന് കര്‍ണാടക നിയമസഭയിൽ

നിര്‍ബന്ധിച്ച് മതം മാറ്റിയാൽ പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കർണാടക നിയമസഭയിലെത്തും.

കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം. ലിംഗായത്ത് സമുദായം അടക്കം ഹൈന്ദവ സംഘടനകളുടെ നിരന്തരമായുള്ള ആവശ്യം കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നത്.

സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും.