Wednesday, August 4, 2021
Home News Kerala കരിപ്പൂരിലെത്തിയത് പണം കടം നൽകിയ ആളിൽ നിന്നും തിരികെ വാങ്ങാൻ: അർജുൻ ആയങ്കിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ...

കരിപ്പൂരിലെത്തിയത് പണം കടം നൽകിയ ആളിൽ നിന്നും തിരികെ വാങ്ങാൻ: അർജുൻ ആയങ്കിയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്

കൊച്ചി: സ്വര്ണക്കടത്തിൽ പങ്കില്ലെന്ന് അറസ്റ്റിലായ അർജുൻ ആയങ്കി. പണം കടം നൽകിയ ആളിൽ നിന്ന് തിരികെ വാങ്ങാനാണ് കരിപ്പൂരിലെത്തിയത്. മുഹമ്മദ് ഷഫീഖ് ആയിരുന്നു പണം നല്‍കാനുള്ളത്. കള്ളക്കടത്ത് സാധനവുമായി ഷഫീഖ് വരുന്നു എന്നറിഞ്ഞിരുന്നു. പണം വാങ്ങാന്‍ ആണ് വിമാനത്താവളത്തില്‍ എത്തിയത് എന്നുമാണ് മൊഴി. എന്നാല്‍ അര്‍ജുന്റെ ഈ മൊഴി വിശ്വാസത്തിലെടുക്കാന്‍ കസ്റ്റംസ് സംഘം തയ്യാറായിട്ടില്ല. മൊഴി വിശ്വാസയോഗ്യമല്ലെന്നും സ്വര്‍ണക്കടത്തില്‍ അര്‍ജുന്‍ പങ്കെടുത്തിതിന്റെ തെളിവ് ഉണ്ടെന്നുമാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

ഫോണ്‍ രേഖകള്‍ അടക്കം ഇത് വ്യക്തമാക്കുന്ന തെളിവാണെന്നും കസ്റ്റംസ് അറിയിക്കുന്നു. രാമനാട്ടുകരയില്‍ കടത്ത് സ്വര്‍ണം പിടികൂടാനെത്തിയ ക്വട്ടേഷന്‍ സംഘം അപകടത്തില്‍പ്പെട്ട ദിവസം കരിപ്പൂരില്‍ എത്തിയതിന്റെ യടക്കം തെളിവ് പുറത്ത് വന്നതോടെയായിരുന്നു അന്വേഷണം അര്‍ജുനിലേക്ക് നീങ്ങിയത്.

Most Popular