Saturday, August 20, 2022
HomeNewsNationalആഡംബരകപ്പലിൽ ലഹരിപ്പാർട്ടി ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയിൽ

ആഡംബരകപ്പലിൽ ലഹരിപ്പാർട്ടി ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കസ്റ്റഡിയിൽ

മുംബൈ : മുംബൈ തീരത്തെ ആഡംബര കപ്പലില്‍ മയക്കുമരുന്ന് പാര്‍ട്ടിക്കിടയില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ എട്ട് പേര്‍ പിടിയില്‍.പിടിയിലായത് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആര്യന്‍ ഖാനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിലവില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയോ വകുപ്പുകള്‍ ചുമത്തുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോർഡിലിയ ക്രൂയിസ് കപ്പലില്‍ ശനിയാഴ്ച കപ്പലില്‍ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എന്‍സിബിയുടെ റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്.പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്.എന്നാൽ കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയപ്പോൾ ലഹരി പാർട്ടി ആരംഭിക്കുകയായിരുന്നു . ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Popular