Wednesday, December 1, 2021
HomeNewsNationalആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി; അനന്യ പാണ്ഡയെ ഇന്ന് ചോദ്യം...

ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി; അനന്യ പാണ്ഡയെ ഇന്ന് ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഒക്ടോബര്‍ 30 വരെ നീട്ടി. മുംബൈയിലെ എന്‍ഡിപിഎസ് കോടതി കഴിഞ്ഞ ദിവസം ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു
ആര്യന് പുറമെ അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ കസ്റ്റഡി കാലാവാധിയും നീട്ടിയിട്ടുണ്ട്.
പുതുമുഖ നടി അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് ചോദ്യം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട് . വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. അനന്യയുടെ വീട്ടില്‍ എന്‍സിബി സംഘം ഇന്നലെ നടത്തിയ റെയ്‌ഡിൽ ഫോണും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. കേസില്‍ അനന്യ നിര്‍ണ്ണായക കണ്ണിയാണെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

Most Popular