Saturday, October 1, 2022
HomeNewsNationalഏഷ്യാ കപ്പ് ; ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് ജയവുമായി പാകിസ്ഥാൻ

ഏഷ്യാ കപ്പ് ; ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് ജയവുമായി പാകിസ്ഥാൻ

ദുബായ്: ഏഷ്യാ കപ്പ് ആദ്യ മത്സരത്തില്‍ ഇന്ത്യയോടേറ്റ തോല്‍വിക്ക് തിരിച്ചടി നല്‍കി പാകിസ്ഥാന്‍. സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.

44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്റെ വിജയശില്‍പി.

Most Popular