ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലിലും ബിജെപി മുന്നിൽ. പഞ്ചാബിൽ മൃഗീയ ഭൂരിപക്ഷത്തിലേക്ക് ആംആദ്മിപാർട്ടി എത്തി. കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനത്ത് നേതാക്കളെല്ലാം തോൽവി ഏറ്റുവാങ്ങുന്ന സ്ഥിയിലാണ്. ഡല്‍ഹിക്കു പുറത്ത് ആദ്യമായാണ് എഎപി അധികാരം പിടിക്കുന്നത്. എക്സിറ്റ് പോളുകളെല്ലാം വിജയം പ്രവചിച്ചിരുന്നത് ആംആദ്മി പാര്‍ട്ടിക്കാണ്.
ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നിലാണ്. അതേസമയം മണിപ്പൂരിൽ ബിജെപി മുന്നിലാണെങ്കിലും തൂക്കുസഭക്കുള്ള ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഉത്തര്‍പ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളില്‍ ബി.ജെ.പിക്ക് വ്യക്തമായ മേധാവിത്വം. നേരത്തെ യു.പി ഭരിച്ച ബി.എസ്.പിക്ക് ഈ തെരഞ്ഞെടുപ്പില്‍ വന്‍ തകര്‍ച്ച സംഭവിച്ചതിന്റെ സൂചനയാണ് പുറത്തു വരുന്നത്. മണിപ്പൂരിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ റൗണ്ട് ഫലങ്ങള്‍ പുറത്തു വരുമ്ബോള്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ചയ്ക്ക് സാദ്ധ്യത.
കോണ്‍ഗ്രസ് പന്ത്രണ്ടിടത്തും എന്‍പിപി പത്തിടത്തും മറ്റുള്ളവര്‍ പതിമൂന്ന് സീറ്റുകളിലുമായി ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെയാണ് ആരംഭിച്ചത്. ആദ്യ റൗണ്ടില്‍ തലസ്ഥാനമായ ഇംഫാലിലെ കിഴക്കന്‍ ജില്ലകളിലെ തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. ബിജെപി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്ബോള്‍ കോണ്‍ഗ്രസും വിജയ പ്രതീക്ഷയിലാണ്. മണിപ്പൂരില്‍ രണ്ടു ഘട്ടങ്ങളിലായി ഫെബ്രുവരി 28 നും മാര്‍ച്ച് അഞ്ചിനുമാണ് തിരഞ്ഞെടുപ്പ് നടന്നത്. പുറത്തു വന്ന എക്സിറ്റ് ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. ഇത്തവണയും ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറുമെന്നുമുള്ള സൂചനയും പുറത്തുവരികയാണ്.