Monday, May 10, 2021
Home News National യോഗിയുടെ പീഡനം ഭയന്ന് കഫീൽ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറ്റി

യോഗിയുടെ പീഡനം ഭയന്ന് കഫീൽ ഖാനും കുടുംബവും രാജസ്ഥാനിലേക്ക് താമസം മാറ്റി

ജയ്പൂർ: യുപി സർക്കാർ കള്ളക്കേസിൽ കുടുക്കി ജയിലലടച്ച് പിന്നീട് അലഹബാദ് ഹൈക്കോടതിയുടെ സഹായത്താൽ മോചിതനായ ഡോ. കഫീൽ ഖാൻ യോഗിയുടെ പീഡനം ഭയന്ന് കുടുംബത്തൊടപ്പം രാജസ്ഥാനിലെ ജയ്പൂരിലേക്ക് താമസം മാറ്റി. നിലവിൽ തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും വീണ്ടും കള്ളക്കേസുകൾ ഉണ്ടാക്കി യോഗി സർക്കാർ തന്നെ തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂർ വിട്ട് ജയ്പൂരിലേക്ക് താമസം മാറാൻ കാരണമെന്ന് കഫീൽ ഖാൻ പറഞ്ഞു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് തനിക്ക് ഉപദേശം ഇങ്ങനെയൊരു ഉപദേശം തന്നതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കഫീൽ ഖാൻ വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധി എന്നെ വിളിച്ച് രാജസ്ഥാനിൽ വന്ന് താമസിക്കാൻ ഉപദേശിക്കുകയായിരുന്നു. ഞങ്ങൾ നിങ്ങൾക്ക് സുരക്ഷിതമായ സ്ഥലം നൽകാമെന്നും യുപിയിൽ തുടർന്നാൽ യുപി സർക്കാർ നിങ്ങളെ മറ്റേതെങ്കിലും കേസിൽ പെടുത്താൻ ശ്രമിച്ചേക്കുമെന്നും അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാറായതിനാൽ ഇവിടെ സുരക്ഷിതമായിരിക്കുമെന്ന് താനും കരുതുന്നു. എന്റെ കുടുംബത്തിനും ഇവിടെ താമസിക്കുന്നതാണ് സുരക്ഷിതമെന്ന് തോന്നുന്നു. കഴിഞ്ഞ ഏഴര മാസത്തോളം താൻ ഒരുപാട് മാനസിക-ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും കഫീൽ ഖാൻ കൂട്ടിച്ചേർത്തു.

ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ താൻ സേവനമനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Most Popular