Sunday, July 25, 2021
Home News Kerala തിരുവനന്തപുരത്ത് കോവിഡ് കേന്ദ്രത്തിൽ യുവതിയുടെ നഗ്‌നചിത്രം പകർത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് കോവിഡ് കേന്ദ്രത്തിൽ യുവതിയുടെ നഗ്‌നചിത്രം പകർത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

പാറശ്ശാല: തിരുവനന്തപുരത്ത് പാറശ്ശാല ശ്രീകൃഷ്ണ ഫാർമസിയിൽ പ്രവർത്തിക്കുന്ന കോവിഡ് കേന്ദ്രത്തിൽ യുവതിയുടെ നഗ്നചിത്രം പകർത്താൻ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്ന ശാലുവാണ് കസ്റ്റഡിയിലായത്.

കുളിക്കുന്നതിനിടെ കുളിമുറിയിൽ ഒളിപ്പിച്ചു വച്ചിരുന്ന മൊബൈൽ ഫോൺ യുവതി കണ്ടെത്തുകയായിരുന്നു. തുടർന്ന് അധികൃതരെ വിവരമറിയിച്ചു. പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിൽ ശാലുവാണ് മൊബൈൽ വച്ചതെന്ന് കണ്ടെത്തുകയായിരുന്നു. കോവിഡ് മുക്തനായ ഇയാൾ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Most Popular