Thursday, August 5, 2021
Home News National യു എസ് വനിതക്ക് നേരെ പീഡനശ്രമം; ആൾദൈവം ചമഞ്ഞ യുവാവ് അറസ്റ്റിൽ

യു എസ് വനിതക്ക് നേരെ പീഡനശ്രമം; ആൾദൈവം ചമഞ്ഞ യുവാവ് അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിൽ യു എസ് വനിതയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്വയം പ്രഖ്യാപിത ആൾദൈവമായ നാമക്കൽ സ്വദേശി മണികണ്ഠ(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്.

ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ യുവതി ആത്മീയതയുടെ പാത പിന്തുടർന്ന് കഴിഞ്ഞ അഞ്ച് മാസമായി തിരുവണ്ണാമലയിലെ വാടകവീട്ടിൽ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ അതിക്രമിച്ച് കയറിയ മണികണ്ഠൻ ഇവരെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തെ പ്രതിരോധിക്കാനായി യുവതി കത്തി വീശിയതിനെ തുടർന്ന് പരിക്കേറ്റ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Most Popular