Sunday, January 23, 2022
HomeNewsInternationalഓങ് സാൻ സൂ ചിക്ക് വീണ്ടും നാല് വർഷം തടവുശിക്ഷ

ഓങ് സാൻ സൂ ചിക്ക് വീണ്ടും നാല് വർഷം തടവുശിക്ഷ

യാങ്കൂൺ ∙ മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചി (76)യെ വീണ്ടും നാല് വർഷം തടവുശിക്ഷയ്ക്കു വിധിച്ചു. വിവിധ കുറ്റങ്ങൾ ചുമത്തി ഒരു ഡസനിലേറെ കേസുകളാണ് സൂ ചിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് ഓങ് സാൻ സൂ ചിക്ക് ഭരണം നഷ്ടപ്പെട്ടത്. ഇതിനുപിന്നാലെ ഇവരെ തടവിലാക്കുകയും ചെയ്തിരുന്നു. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് രണ്ട് വര്‍ഷവും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരവും രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചതെന്ന് ജുണ്ട വക്താവ് സോ മിന്‍ തുന്‍ വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു. നായ്‌പേയ്‌ഡോയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടന്നത്. മാധ്യമങ്ങള്‍ക്ക് ഇവിടെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സൂ ചിയുടെ അഭിഭാഷകനും മാധ്യമങ്ങളോട് പ്രതികരിക്കുന്നത് അടുത്തകാലത്ത വിലക്കിയിരുന്നു. സൂ ചിയുടെ നാഷണല്‍ ലീഗ് പാര്‍ട്ടിയിലെ മറ്റ് പ്രമുഖരും നടപടികള്‍ മനരിട്ടുകൊണ്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയെ ഈ മാസമാണ് 75 വര്‍ഷം തടവിന് ശിക്ഷിച്ചത്.

Most Popular