അവതാര്‍ 2 മൂന്നാംദിനവും നേടിയത് കോടികള്‍

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത അവതാര്‍ 2 മൂന്നാംദിനവും നേടിയത് കോടികള്‍.
മൂന്നാം ദിനത്തില്‍ 50 കോടിരൂപയാണ് ചിത്രം കളക്‌ട് ചെയ്തത്.

150 കോടി ക്ളബില്‍ ചിത്രം ഉടന്‍ ഇടംപിടിക്കും. മികച്ച വരവേല്‍പ്പാണ് ചിത്രത്തിന് കേരളത്തില്‍നിന്ന് ലഭിക്കുന്നത്. അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ റെക്കോര്‍ഡ് ഉടന്‍ത്തന്നെ അവതാര്‍ ഭേദിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍നിന്ന് മാത്രം 1.84 ലക്ഷം ടിക്കറ്റുകളാണ് റിലീസിന് മുമ്ബ് വിറ്റുപോയത്.സാം വര്‍തിംഗ്ടണ്‍, സോ സല്‍ദാന, സ്റ്റീഫന്‍ ലാംഗ്, മാട്ട് ജെറാള്‍ഡ്, ക്ളിഫ് കര്‍ടിസ് എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്‌ലെറ്റും താരനിരയില്‍ എത്തുന്നു. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കേറ്റ് കാമറൂണിനൊപ്പം സിനിമ ചെയ്യുന്നത്.

പതിമൂന്നു വര്‍ഷത്തിനുശേഷമാണ് അവതാറിന്റെ രണ്ടാം ഭാഗം എത്തുന്നത് . ഇന്ത്യയില്‍ ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നട എന്നിങ്ങനെ ആറുഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.