Monday, May 16, 2022
HomeNewsNationalജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍; 4 മലയാളികൾക്ക് പദ്മശ്രീ

ജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍; 4 മലയാളികൾക്ക് പദ്മശ്രീ

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കെല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പദ്മവിഭൂഷണ്‍ പുരസ്കാരം.ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്ക് ഇത്തവണ പദ്‌മവിഭൂഷണ്‍ നല്‍കും. മുന്‍ ഉത്ത‌ര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, ഉത്തര്‍പ്രദേശ് സാഹിത്യകാരന്‍ രാധേയ്ശ്യാം ഖേംക, മഹാരാഷ്ട്രയില്‍ നിന്ന് പ്രഭ ആത്രേ എന്നിവര്‍ക്കും ഇത്തവണ പദ്മവിഭൂഷണ്‍ നല്‍കും. ജനറല്‍ ബിപിന്‍ റാവത്തിനെ പോലെ കല്യാണ്‍ സിംഗിനും രാധേയ്ശ്യാം ഖേംകേയ്ക്കും മരണാനന്തര ബഹുമതിയായാണ് ബഹുമതി നല്‍കുക.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ എന്നിവര്‍ അടക്കം 17 പേര്‍ക്ക് പദ്മഭൂഷണ്‍ പുരസ്കാരമുണ്ട്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായി, സിറം ഇന്‍സ്റ്റിട്ട്യൂട്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ സൈറസ് പൂനെവാല എന്നിവര്‍ക്കും പദ്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.

വെച്ചൂര്‍ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പദ്മശ്രീ പുരസ്കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, സാമൂഹ്യ പ്രവ‌ര്‍ത്തക കെ വി റാബിയ, കായികരംഗത്ത് നിന്ന് ചുണ്ടയില്‍ ശങ്കരനാരായണ മേനോന്‍ എന്നീ മലയാളികള്‍ക്കും ബഹുമതി ലഭിച്ചു. നജ്മ അക്തര്‍, സോനു നിഗം എന്നിവര്‍ക്കും പദ്മശ്രീ ലഭിച്ചിട്ടുണ്ട്.

Most Popular