Sunday, January 23, 2022
HomeNewsNationalബിജെപി വിടാനുള്ള യഥാർത്ഥ കാരണം ഇതാണ്; തുറന്നുപറഞ്ഞ് ബാബുല്‍ സുപ്രിയോ

ബിജെപി വിടാനുള്ള യഥാർത്ഥ കാരണം ഇതാണ്; തുറന്നുപറഞ്ഞ് ബാബുല്‍ സുപ്രിയോ

ന്യൂഡല്‍ഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എം. പി യുമായ ബാബുൽ സുപ്രിയോ ബിജെപി വിട്ടത് ഏറെ രാഷ്ട്രീയ ചർച്ചകൾക്കിടയാക്കിയിരുന്നു. ബിജെപി വിട്ടതിന് ശേഷം തൃണമൂൽ കോൺഗ്രെസ്സിലേക്കാണ് അദ്ദേഹം ചേക്കേറിയത്. തൃണമൂലില്‍ ചേര്‍ന്നശേഷം താന്‍ ബി.ജെ.പി വിടാനുള്ള കാരണം തുറന്നുപറഞ്ഞിരിക്കുകയാണ്​ ബാബുൽ. ബിജെപിയിൽ നിന്ന് നേരിട്ട കടുത്ത അവഗണനയാണ് പാർട്ടി വിടാനുള്ള മുഖ്യ കാരണമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘ഞാന്‍ കടുത്ത നിരാശയിലായിരുന്നു. ഏഴ് വര്‍ഷത്തെ കഠിനാധ്വാനം ഫലം കണ്ടില്ല’-സുപ്രിയോ ഒരു ദേശീയമാധ്യമത്തോട്​ പറഞ്ഞു. ‘കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ എല്ലാം സംഭവിച്ചു. തൃണമൂല്‍ കോണ്‍ഗ്രസി​െന്‍റ ഡെറിക് ഒബ്രിയനാണ് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ അവസരത്തെക്കുറിച്ച്‌ എന്നോട് പറഞ്ഞത്. രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന്​ രണ്ട് മാസം മുമ്ബ് പറഞ്ഞപ്പോള്‍, ഞാന്‍ അതിനെക്കുറിച്ച്‌ ഗൗരവപൂര്‍വ്വം തന്നെയാണ് ആലോചിച്ചത്. എന്നാല്‍ ഈ അവസരം ലഭിച്ചതിനുശേഷം, ഞാന്‍ എ​െന്‍റ മനസ്സ് മാറ്റാന്‍ തീരുമാനിച്ചു’-അസന്‍സോള്‍ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു.

‘ജീവിതത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കും. ​ ഉചിതമെന്ന് തോന്നുന്ന രീതിയില്‍ നിങ്ങള്‍ പ്രതികരിക്കുന്നു. ഞാന്‍ രാഷ്ട്രീയം വിടുന്നെന്ന്​ പറഞ്ഞത്​ പൂര്‍ണഹൃദയത്തോടെയാണ്’-അദ്ദേഹം പറഞ്ഞു.

‘മമത ദീദിയും അഭിഷേകും (ബാനര്‍ജി) നല്‍കിയ ഉൗഷ്​മള സ്വീകരണം അതിരറ്റതായിരുന്നു. കേന്ദ്ര രാഷ്ട്രീയത്തിലെ എ​െന്‍റ ഏഴ് വര്‍ഷത്തെ അനുഭവം ഒരു പുതിയ രീതിയില്‍ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ്​ കരുതുന്നത്​’-അദ്ദേഹം പറഞ്ഞു. ഒരു സ്പോര്‍ട്​സ്​ ടീമില്‍ ‘ബെഞ്ചില്‍ ഇരിക്കുന്നത് ശരിയല്ല’ എന്ന്​ തനിക്ക്​ തോന്നിയിരുന്നതായും ബി.ജെ.​പിയിലെ അവഗണനയെക്കുറിച്ച്‌​ അദ്ദേഹം പറഞ്ഞു.
പശ്​ചിമബംഗാളില്‍ മമത ബാനര്‍ജി അധികാരം പിടിച്ചതിന്​ ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലെത്തുന്ന അഞ്ചാമത്തെ ബി.ജെ.പി നേതാവ്​ ബാബുല്‍ സുപ്രിയോ. മറ്റ്​ നാല്​ പേരും ബി.ജെ.പി എം.എല്‍.എമാരാണ്​.

Most Popular