Wednesday, December 1, 2021
HomeNewsKeralaഅമ്മയുടെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രന്‍; അച്ഛനായുള്ളത് മണക്കാട്ടെ ജയകുമാർ; അനുപമയുടെ കുഞ്ഞിനെ എടുത്തുമാറ്റാൻ സ്വന്തം...

അമ്മയുടെ സ്ഥാനത്ത് അനുപമ എസ് ചന്ദ്രന്‍; അച്ഛനായുള്ളത് മണക്കാട്ടെ ജയകുമാർ; അനുപമയുടെ കുഞ്ഞിനെ എടുത്തുമാറ്റാൻ സ്വന്തം കുടുംബം നടത്തിയ ക്രൂരതകൾ തെളിവടക്കം പുറത്ത്

തിരുവനന്തപുരം:  പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതൽ തെളിവുകൾ പുറത്ത്. കുട്ടിയ ജനന സർട്ടിഫിക്കറ്റിൽ തുടങ്ങി വലിയ ചതിയാണ് സ്വന്തം പിതാവും കുടുംബവും മകളായ അനുപമയോട് കാട്ടിയത്. കാട്ടക്കട നെയ്യാര്‍മെഡിസിറ്റിയിലായിരുന്നു അനുപമയുടെ പ്രസവം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് കാട്ടാക്കട പഞ്ചായത്തിലാണ് ഉള്ളത്. ഇതു പ്രകാരം 2020 ഒക്ടോബര്‍ 19ന് അനുപമ പ്രസവിച്ചു. അനുപമയുടെ കുട്ടിയുടെ അച്ഛന്റെ പേര് ജയകുമാറും. യഥാര്‍ത്ഥത്തില്‍ അനുപമയുടെ അച്ഛന്റെ പേര് ജയചന്ദ്രനെന്നാണ്. ഈ പേരില്‍ ചെറിയ മാറ്റം വരുത്തി ജയകുമാര്‍ എന്നാക്കി. മണക്കാടാണ് ജയകുമാറിന്റെ വീടെന്നും ജനന സര്‍ട്ടിഫിക്കറ്റ് പറയുന്നു.

കുട്ടിയെ പ്രസവിച്ച ഉടന്‍ തന്നെ മാറ്റാന്‍ ആരോ ഗൂഢാലോചന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പേര് തെറ്റിച്ചു നല്‍കിയത്. രോണി നിവാസ്, മണക്കാട് താമസിക്കുന്ന ജയകുമാറിന്റെ ഭാര്യയാണ് അനുപമ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുവിധമുള്ള അഡ്രസ്സാണ് ആശുപത്രിയിൽ നൽകിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയന്ദ്രന്‍ ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച്‌ യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രില്‍ 19ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പൊലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഡിജിപിയുള്‍പ്പെടെയുള്ളവരെ ജയചന്ദ്രന്‍ നിയമപരമായാണ് കുഞ്ഞിനെ ഏറ്റെടുത്തതെന്ന് വിശ്വസിപ്പിച്ചിരുന്നു. കുഞ്ഞിനെ ചോദിക്കുമ്ബോള്‍ ഉടന്‍ തരാമെന്ന് മാതാപിതാക്കള്‍ അനുപമയെ പറഞ്ഞു പറ്റിക്കുകയായിരുന്നു.

അതേസമയം എസ്.എഫ്.ഐ മുന്‍ നേതാവ് അനുപമയുടെ കുഞ്ഞിനെ അച്ഛനും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രനും മാതാവും ചേര്‍ന്ന് കടത്തിയ സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമീഷന്‍. കുഞ്ഞിന്‍റെ അമ്മ അനുപമയുടെ പരാതിയിലാണ് ബാലാവകാശ കമീഷന്‍റെ നടപടി. സംസ്ഥാന ശിശുക്ഷേമ സമിതിയോടും പൊലീസിനോടും കമീഷന്‍ വിശദീകരണം തേടി. നേരത്തെ, കുട്ടിയെ കടത്തി​യെന്ന സംഭവത്തില്‍ സംസ്ഥാന വനിത കമീഷന്‍ കേസെടുത്തിരുന്നു. വിഷയത്തില്‍ ഡി.ജി.പി ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമീഷന്‍ അധ്യക്ഷ പി. സതീദേവി നിര്‍ദേശിച്ചത്.

കുട്ടിയുടെ മാതാവ്​ അനുപമ മുമ്ബ്​ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാ‍യിരുന്നു വനിതാ​ കമീഷ​െന്‍റ ഇട​െപടല്‍. മാതാപിതാക്കള്‍ കുട്ടിയെ കടത്തി കൊണ്ടു പോയെന്നായിരുന്നു യുവതിയുടെ പരാതി. മാതാപിതാക്കള്‍ക്ക്​ ഇഷ്​ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്താന്‍ ശിശുക്ഷേമസമിതിയും ചൈല്‍ഡ്​ വെല്‍ഫെയര്‍ കമ്മിറ്റിയും (സി.ഡബ്ല്യു.സി) കൂട്ടുനിന്നെന്നും അനുപമ ആരോപിച്ചിരുന്നു​. ശിശു ക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ അഡ്വ. ഷിജുഖാനെതിരെയും​ ആരോപണമുന്നയിച്ചിരുന്നു.

Most Popular