മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് വഴി സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വർദ്ധനവ്. എഴുപതുലക്ഷം യാത്രക്കാരാണ് കഴിഞ്ഞവര്‍ഷം ബഹ്റൈന്‍ എയര്‍പോര്‍ട്ട് വഴി സഞ്ചരിച്ചതെന്ന് ബഹ്റൈന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. 2021ല്‍ ഇത് മുപ്പതുലക്ഷമായിരുന്നു. ബി.എ.സിയുമായി ബന്ധപ്പെട്ട എയര്‍പോര്‍ട്ട് ഫെസിലിറ്റേഷന്‍ കമ്മിറ്റി യോഗത്തിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. ബി.ഐ.എയുടെ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി അവലോകനം ചെയ്തു. 2021ലെ വിമാന സര്‍വിസുകളുടെ എണ്ണം 51000 ആയിരുന്നെങ്കില്‍ 2021ല്‍ അത് 82000 ആയി. കോവിഡിനു മുമ്ബുള്ളതിനേക്കാള്‍ 15 ശതമാനം മാത്രമാണ് കുറഞ്ഞത്. കാർഗോ നീക്കത്തിലും വർദ്ധനവ് പ്രതിഫലിക്കുന്നുണ്ട്.