Monday, July 26, 2021
Home News Kerala സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ച

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചയിലേക്കു മാറ്റി. ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍കാര്‍ കലന്‍ഡറില്‍ ജൂലായ് 20 നാണ് അവധി നല്‍കിയിരുന്നത്. ഇതോടെ സര്‍കാര്‍ ഓഫിസുകള്‍ക്ക് ചൊവ്വാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.

ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നാണ് പ്രസിദ്ധമായ അറഫാ സംഗമം ഇന്നാണ്. സൗദിയില്‍ കഴിയുന്ന സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ മാത്രമാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്. 20 പേരെ വീതം 3000 ബസുകളിലായി 60,000 തീര്‍ഥാടകരെയും അറഫയിലെത്തിക്കും. 55,000 പേര്‍ മിനായിലെ തമ്ബുകളിലും 5000 പേര്‍ അബ്രാജ് മിനാ കെട്ടിടത്തിലുമാണു തങ്ങിയത്. അറഫയിലെ നിസ്‌കാരത്തിനും മറ്റു പ്രാര്‍ത്ഥനകള്‍ക്കും സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേശകരില്‍ പ്രധാനിയുമായ ശൈഖ് അബ്ദുല്ല അല്‍ മനീയ നേതൃത്വം നല്‍കും. നമസ്‌കാരം നിര്‍വഹിച്ച്‌, അറഫാ പ്രഭാഷണവും ശ്രവിച്ച ശേഷം വിശ്വാസികള്‍ കാരുണ്യത്തിന്റെ മലയായ ജബലുറഹ്മയില്‍ അണിനിരന്ന് പ്രാര്‍ഥിക്കും.

 

Most Popular