Thursday, May 19, 2022
HomeNewsNationalഅന്താരാഷ്ട്ര വിമാന സർവീസ്സുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് ഇന്ത്യ

അന്താരാഷ്ട്ര വിമാന സർവീസ്സുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ പിൻവലിച്ചു. കോവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
ഈ മാസം 27 മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
2020 മാര്‍ച്ച് 23 മുതലാണ് പതിവായി ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഇന്ത്യ പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 28നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയ കാലാവധി അവസാനമായി നീട്ടിയത്.

Most Popular