ആധിപത്യം അവസാനിച്ചു; ബ്രിട്ടീഷ്​ ഭരണത്തില്‍നിന്ന്​ പൂര്‍ണമായും സ്വതന്ത്രമായി ബാര്‍ബഡോസ്

ബ്രിഡ്​ജ്​ടൗണ്‍: നൂറ്റാണ്ടുകള്‍ നീണ്ട ബ്രിടീഷ് ആധിപത്യത്തിൽ നിന്നും പൂര്‍ണമായും സ്വതന്ത്രമായി ബാര്‍ബഡോസ്. ചാള്‍സ് രാജകുമാരന്‍ പ​ങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങിലാണ്​ എലിസബത്ത്​ രാജ്ഞിയെ രാഷ്​ട്രത്തലവന്‍റെ സ്​ഥാനത്തു നിന്ന്​ നീക്കിയതായി പ്രഖ്യാപിച്ചത്​. തുടര്‍ന്ന് കരീബിയന്‍ ദ്വീപ്​ രാഷ്​ട്രത്തെ ലോകത്തിലെ ഏറ്റവും പുതിയ പരമാധികാര റിപബ്ലിക്​ രാഷ്​ട്രമായി പ്രഖ്യാപിക്കുകയും ചെയ്​തു. ഗവര്‍ണര്‍ ജനറലായിരുന്ന സാന്‍ഡ്ര മേസണ്‍ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. ബ്രിട്ടണില്‍ നിന്ന്​ സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 55ാം വാര്‍ഷിക ദിനമായ നവംബര്‍ 30നായിരുന്നു റിപബ്ലിക്​ പ്രഖ്യാപനo . തുടര്‍ന്ന് രാഷ്​ട്രപതിയുടെ സത്യപ്രതിജ്ഞയും നടന്നു . ​ബ്രിട്ടീഷ്​ രാജവാഴ്ചയുടെ റോയല്‍ സ്റ്റാന്‍ഡേര്‍ഡ്​​ പതാക താഴ്​ത്തുകയും പിന്നീട് മാറ്റുകയും ചെയ്​തു.