Thursday, September 23, 2021
Home News National ബസവരാജ് ബോമ്മി പുതിയ കര്‍ണാടക മുഖ്യമന്ത്രി

ബസവരാജ് ബോമ്മി പുതിയ കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബസവരാജ് സോമപ്പ ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്തു. ഇരുപത്തിമൂന്നാമത് മുഖ്യമന്ത്രിയാണ് ബസവരാജ് സോമപ്പ ബൊമ്മൈ. ബാംഗ്ലൂരുവില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയായി ബൊമ്മെ ഗവര്‍ണര്‍ക്കു മുന്നില്‍ സത്യപ്രജ്ഞ ചെയ്തത് സ്ഥാനമേറ്റെടുത്തത്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും പങ്കെടുത്തിരുന്നു.

കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗോണ്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് ബസവരാജ് ബൊമ്മെ. യദ്യൂരപ്പയെ പോലെ തന്നെ ശക്തനായ ലിംഗായത്ത് നേതാവാണ് ബൊമ്മെയും. 61 കാരനായ ബൊെമ്മ മുന്‍ മുഖ്യമന്ത്രി എസ് ആര്‍ ബൊമ്മെയുടെ മകനാണ്.. ജനതാ ദളില്‍ (യു) നിന്നാണ് ലിംഗായത്ത് സുദായക്കാരനായ ബസവരാജ് ബിജെപിയില്‍ എത്തിയത്.
മുഖ്യമന്ത്രിപദം വലിയ ഉത്തരവാദിത്വമാണെന്ന് സ്ഥാനമേറ്റ ശേഷം ബസവ പറഞ്ഞു. പാവങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം. അതായിരിക്കും സര്‍ക്കാരിന്റെ മു്ദ്രാവാക്യമെന്നും ബസവ പറഞ്ഞു. യെഡിയൂരപ്പയ്ക്കു കീഴില്‍ ആഭ്യന്തരം, ജലസേചനം, നിയമം, പാര്‍ലമെന്ററികാര്യം തുടങ്ങിയ വകുപ്പുകള്‍ ബസവ കൈകാര്യം ചെയ്തിട്ടുണ്ട്.

Most Popular