Friday, December 2, 2022
HomeNewsNationalകെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുതിയ ടെർമിനൽ

കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുതിയ ടെർമിനൽ

ബംഗളൂരു : കെംപെഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നവംബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും. 5,000 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച വിമാനത്താവളമാണ് ഇത്

പ്രതിവര്‍ഷം 6 കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ പുതിയ ടെര്‍മിനലിന് സാധിക്കും. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായുള്ള ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍ എന്നിവയ്‌ക്കുള്ള കൗണ്ടറുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. അതേസമയം പൂന്തോട്ട നഗരമായ ബംഗളൂരുവിനുള്ള സമര്‍പ്പണം എന്ന നിലയിലാണ് ടെര്‍മിനല്‍ 2 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രകൃതിദത്ത രീതിയില്‍ മതില്‍, പൂന്തോട്ടങ്ങള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Most Popular