ബെംഗളൂരു മയക്ക് മരുന്ന് കേസ്; പിടിയിലായ മലയാളികളുടെ വീട്ടിൽ റെയ്ഡ്

കൊച്ചി: ബെംഗളൂരു മയക്ക് മരുന്ന് കേസിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മലയാളികളുടെ വീടുകളിൽ റെയ്ഡ് നടത്തി. കന്നട സീരിയൽ നടി അനിഘക്കൊപ്പം അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ എറണാകുളത്തെ വീട്ടിലും റിജേഷ് രവീന്ദ്രന്റെ പാലക്കാട്ടെ വീട്ടിലുമാണ് എൻ സി ബി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

മലയാള സിനിമാ മേഖലയിലടക്കം മയക്ക് മരുന്ന് എത്തിച്ചുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ്. പരിശോധനയിൽ സുപ്രധാന രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്.