Thursday, July 29, 2021
Home News National മുംബൈയിലെ കെട്ടിടാപകടം: മരണം 35 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈയിലെ കെട്ടിടാപകടം: മരണം 35 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്ര ഭീവണ്ടിയിൽ കഴിഞ്ഞ ദിവസമുണ്ടായ കെട്ടിടാപകടത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി. ദേശീയ ദുരന്ത നിവാരണ സേനയാണ് പുതിയ കണക്ക് പുറത്തുവിട്ടത്.

രണ്ട് മുതൽ 15 വയസ് വരെ പ്രായമുള്ള 11 കുട്ടികൾ മരിച്ചവരിൽ ഉൾപ്പെടുന്നു. കെട്ടിടത്തിനുള്ളിൽ കുടങ്ങിയവർക്കായി മൂന്നാം ദിവസവും എൻ ഡി ആർ എഫ് പരിശോധന തുടരുകയാണ്.

തിങ്കളാഴ്ച പുലർച്ചെയാണ് കനത്തമഴയെ തുടർന്ന് 40 വർഷം പഴക്കമുള്ള മൂന്ന്‌നില കെട്ടിടം തകർന്നു വീണത്. ഭീവണ്ടി, നർപോളി പട്ടേൽ കോമ്പൗണ്ടിലെ 25 കുടുംബങ്ങൾ താമസിച്ചിരുന്നഗിലാനി ബിൽഡിംഗ് ആണ് തകർന്നത്.

Most Popular