Sunday, November 28, 2021
HomeNewsInternationalചരിത്രത്തിലിടം പിടിക്കാനൊരുങ്ങി ബൈഡന്റെ അധികാര കൈമാറ്റം; അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് ചരിത്രം...

ചരിത്രത്തിലിടം പിടിക്കാനൊരുങ്ങി ബൈഡന്റെ അധികാര കൈമാറ്റം; അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് ചരിത്രം കുറിക്കും

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് സ്ഥാനം താല്‍കാലീകമായി വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരീസിന് കൈമാറും. ചികിത്സയുടെ ഭാഗമായാണ് ഈ അധികാര കൈമാറ്റം നടക്കുക. ഇതോടെ അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയായി കമല ഹാരിസ് ചരിത്രം കുറിക്കും. അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ് ബൈഡന്‍. സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും കുടല്‍ സംബന്ധമായ പരിശോധനയ്ക്കായുള്ള അനസ്‌തേഷ്യയ്ക്കായാണ് വിശ്രമമെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബൈഡന്‍ അന്സ്തേഷ്യയിലുള്ള സമയത്താകും കമല ഹാരിസ് അമേരിക്കയുടെ പരമാധികാര സ്ഥാനത്തിരിക്കുക. ഈ സമയം അമേരിക്കയുടെ സായുധ സേനയുടെയും ആണവായുധങ്ങളുടെയും നിയന്ത്രണങ്ങള്‍ ഉള്‍പ്പടെയുള്ള അധികാരങ്ങള്‍ കമലാ ഹാരീസിനാകും

Most Popular