കരിപ്പൂരില്‍ നിന്ന് ഉടന്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചേക്കും

karipur international airport

കരിപ്പൂരില്‍ നിന്ന് ഉടന്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചേക്കും. വലിയ വിമാനസര്‍വീസ് ആരംഭിച്ചാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂരിലെത്തുമെന്ന പ്രതീക്ഷയുമുയരുന്നുണ്ട്. ഇതു സംബന്ധിച്ച് ഉറപ്പ് ലഭിച്ചെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

അതേസമയം വിമാനസര്‍വീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ലംഘിച്ചാല്‍ സമരമാരംഭിക്കുമെന്നും എം.പി പറഞ്ഞു. 2020 ഓഗസറ്റിലുണ്ടായ വിമാനാപകടത്തിന് ശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ടായിരുന്നില്ല. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് പ്രശ്‌നമില്ലെന്നായിരുന്നു എയര്‍ക്രഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്. എന്നാല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടി ആരംഭിച്ചിരുന്നില്ല.