Monday, April 12, 2021
Home News National ബിഹാറില്‍ മഹാസഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

ബിഹാറില്‍ മഹാസഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍

പട്ന: ബിഹാറില്‍ മഹാസഖ്യത്തിന് മുന്നേറ്റം പ്രവചിച്ച് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍.

ബിഹാറില്‍ മഹാസഖ്യം മുന്നേറ്റമുണ്ടാക്കുമെന്ന് ടൈംസ് നൗ- സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. മഹാസഖ്യം 120, എന്‍ഡിഎ-116, എല്‍ജെപി 1 സീറ്റ്, മറ്റ് പാര്‍ട്ടികള്‍ 6 സീറ്റുകള്‍ വീതം നേടുമെന്നാണ് പ്രവചനം.

ബിഹാറില്‍ മഹാസഖ്യം ഭരണത്തിലെത്തുമെന്നാണ് റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത് സര്‍വേ പ്രവചിക്കുന്നത്. മഹാസഖ്യം 118-138 സീറ്റുകള്‍, എന്‍ഡിഎ 91-117 സീറ്റുകള്‍, എല്‍ജെഡി 5-8 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു.

എബിപി-സീ വോട്ടര്‍ സര്‍വേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എന്‍ഡിഎ 128 സീറ്റുകളും നേടും. ജെഡിയുവിന് 38-46 സീറ്റുകള്‍ വരെയാവും നേടാനാവും. ബിജെപി 66-74, വിഐപി 0-4, എച്ച്എഎം 0-4, ആര്‍ജെഡി 81- 89 സീറ്റുകള്‍, കോണ്‍ഗ്രസ് 21-19, ഇടതുപാര്‍ട്ടികള്‍ 6-13 സീറ്റുകള്‍ വരെ നേടുമെന്നും എബിപി സര്‍വേ പ്രവചിക്കുന്നു.

Most Popular