സ്റ്റേജ് ഷോയ്ക്കിടെ ഡ്രോൺ തലയിലിടിച്ച് ഗായകൻ ബിന്നി ദയാലിന് പരിക്ക്

ഡ്രോണ്‍ തലയിലിടിച്ച് ഗായകന്‍ ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു.

“സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറപ്പിച്ചത്.

“ഉര്‍വശി ഉര്‍വശി’ എന്ന ഗാനം ആലപിക്കുകയായിരുന്ന ബെന്നി ദയാല്‍ പിറകോട്ട് നീങ്ങവെയാണ് ഡ്രോണ്‍ തലയില്‍ ഇടിച്ചത്. പരിക്കേറ്റ താരം മുട്ടുകുത്തി ഇരിക്കുന്നതും സംഘാടകര്‍ വേദിയിലേയ്ക്ക് എത്തുന്നതും വീഡിയോയില്‍ കാണാം.”