Wednesday, January 26, 2022
HomeNewsNationalഭരണ വിരുദ്ധവികാരം മാറ്റാൻ ബിജെപി തന്ത്രം; 50 ശതമാനം എം എൽ എമാരെയും ഒഴിവാക്കും

ഭരണ വിരുദ്ധവികാരം മാറ്റാൻ ബിജെപി തന്ത്രം; 50 ശതമാനം എം എൽ എമാരെയും ഒഴിവാക്കും

ദില്ലി: ഭരണവിരുദ്ധ വികാരം മാറ്റാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പകുതി സിറ്റിംഗ് എം എൽ എ മാർക്കും സീറ്റ് നൽകിയേക്കില്ലെന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഭരണവിരുദ്ധ വികാരം തടയുകയാണ് ബിജെപിയുടെ മുഖ്യലക്ഷ്യമെന്നാണ് സൂചനകൾ. ഹിന്ദുസ്ഥാൻ ടൈംസാണ് ഇത്തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭരണപരമായ കാര്യങ്ങളിൽ പൊതുജനങ്ങളുടെ അപ്രീതി നേടിയ ജനപ്രതിനിധികളെയാവും മാറ്റുക. മുന്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 15 മുതല്‍ 20 ശതമാനം വരെ സിറ്റിംഗ് എംഎല്‍എമാരെ ബിജെപി മാറ്റിയിരുന്നു. ഇത്തവണ അതില്‍ കൂടുതല്‍ പേര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടേക്കും. പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. അടിത്തട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കുന്നതിന് പാര്‍ട്ടി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സര്‍വ്വേ നടത്തിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എംഎല്‍എമാരോടും ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മോശം പ്രകടനമെന്ന് പാര്‍ട്ടി വിലയിരുത്തന്നവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ല. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിനെ ബാധിക്കാതിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും ബിജെപി തേടുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് ഗുജറാത്തില്‍ അപ്രതീക്ഷതമായി വിജയ് രൂപാനിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയേണ്ടി വന്നതെന്നാണ് സൂചനകൾ.

Most Popular