Tuesday, May 24, 2022
HomeNewsബി കെ മുഹമ്മദ്‌ കുഞ്ഞി അനുസ്മരണം സംഘടിപ്പിച്ചു

ബി കെ മുഹമ്മദ്‌ കുഞ്ഞി അനുസ്മരണം സംഘടിപ്പിച്ചു

ഖത്തർ : എം ഇ എസ് പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പൽ ബി കെ മുഹമ്മദ്‌ കുഞ്ഞിയുടെ സ്മരണയിൽ അലുംനി അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.2002 ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ സംഘടിപ്പിച്ച പരിപാടി ‘ബി കെ മാഷ്’ എന്ന   വീഡിയോ സ്‌ക്രീനിങ്ങോടെ തുടക്കമായി.

പരിപാടിയോടാനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ജൂനിയർ ആയിഷ ഫാത്തിമ ബഷീർ, മുഹമ്മദ്‌ റബീ അബ്ദുൽ അസീസ്, ഡായ്ന മറിയം റെനിഷ് എന്നിവർ ജൂനിയർ കാറ്റഗറിയിലും സൗപർണിക എസ് രാജ്‌കുമാർ, അബ്ദുൽ റഹ്മാൻ ഹാസിം, ഏഞ്ചലീന ജെയിംസ് എന്നിവർ സീനിയർ കാറ്റഗറിയിലും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. DTM മൻസൂർ മൊയ്‌ദീൻ മത്സരം നിയന്ത്രിച്ചു.

ചടങ്ങിൽ എം എ എസ് പ്രസിഡന്റ്‌ കെ അബ്ദുൽ കരീം, വൈസ് പ്രസിഡന്റ്‌ എ പി ഖലീൽ, എം എ എസ് അലുംനി വൈസ് പ്രസിഡന്റ്‌ ഫാസിൽ ഹമീദ്, അലുംനി ജനറൽ സെക്രട്ടറി അക്ബർ അലി ഖാൻ, നസ്രീൻ ഖാൻ, സമദ് ഖാൻ, സിറാജ് അഹ്മദ് എന്നിവർ സംസാരിച്ചു.

1978 മുതൽ 2001 വരെയുള്ള കാലയളവിലാണ് ബി കെ മുഹമ്മദ് കുഞ്ഞി എം ഇ എസ് സ്കൂൾ പ്രിൻസിപ്പാളായി സേവനം നടത്തിയത്. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി കുട്ടികളുടെ എണ്ണം നൂറിൽ നിന്ന് പതിനായിരത്തിലേക്ക് ഉയർത്തിയതും അദ്ദേഹമായിരുന്നു.

Most Popular