Sunday, July 25, 2021
Home Special GM Talkies ബ്ലാക്ക് പാന്തർ താരം ചാഡ്വിക് ബോസ്മാൻ നിര്യാതനായി

ബ്ലാക്ക് പാന്തർ താരം ചാഡ്വിക് ബോസ്മാൻ നിര്യാതനായി

ലോസ് ആഞ്ചൽസ്: പ്രശസ്ത ഹോളിവുഡ് താരം ചാഡ്വിക് ബോസ്മാൻ(43) നിര്യാതനായി. കുടലിന് കാൻസർ ബാധിച്ച് എറെ നാളായി ചികിത്സയിലായിരുന്നു. ലോസ് ആഞ്ചൽസിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2016ലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ചാഡ്വിക് ബോസ്മാന്റെ തന്നെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ബ്ലാക്ക് പാന്തറിലുടെ ലോകസിനിമയിൽ ശ്രദ്ധേയമായ താരസാന്നിധ്യമായ ചാഡ്വിക് ബോസ്മാൻ പിന്നീട് അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ് എൻഡ് ഗെയിം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഗെറ്റ് ഓൺ അപ്, 42, ഗോഡ്സ് ഓഫ് ഈജിപ്ത്, ക്യാപ്റ്റൻ അമേരിക്ക തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിട്ടുള്ളത്.

സൗത്ത് കരോലിനയിലെ ആൻഡേഴ്‌സണിലാണ് ബോസ്മാൻ ജനിച്ചതും വളർന്നതും. 2003ൽ തേർഡ് വാച്ചിന്റെ ടെലിവിഷൻ പരമ്പരയിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. 2013ൽ സ്‌പോർട്‌സ് ഡ്രാമ 42ൽ നായകനായ ബോസ്മാൻ ഇതിൽ ഇതിഹാസ ബേസ്‌ബോൾ കളിക്കാരൻ ജാക്കി റോബിൻസണായാണ് അഭിനയിച്ചത്.

യുഎസിലെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്യപ്പെട്ട കമല ഹാരിസിനെ അഭിനന്ദിച്ച് ആഗസ്റ്റ് 12ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് ബോസ്മാന്റെ അവസാന സോഷ്യൽ മീഡിയ ഇടപെടൽ.

Most Popular