സുശാന്തിന്റെ മരണം: റിയ ചക്രവർത്തി അറസ്റ്റിൽ

sushant-ria

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരിച്ച സംഭവത്തിൽ, ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തു. പല തവണയായുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) വ്യക്തമാക്കി.

സുശാന്ത് ആവശ്യപ്പെട്ട പ്രകാരം പല തവണ മയക്കു മരുന്ന എത്തിച്ചു നൽകിയിരുന്നതായും നടനോടൊപ്പം മയക്കുമരുന്നു നിറച്ച സിഗരറ്റ് വലിച്ചുവെന്നും റിയ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് തുടങ്ങിയ അന്വേഷണം മറ്റൊരു വഴിക്കാണ് പോകുന്നതെന്നും വൻലഹരി മാഫിയയുടെ ചുരുളഴിയാൻ സാധ്യതയുണ്ടെന്നുമാണ് സൂചന.

റിയയെ വൈദ്യപരിശോധനക്ക് ശേഷം ഇന്ന് തന്നെ വീഡിയോ കോൺഫറൻസ് വഴി മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാദരാക്കുമെന്ന് എൻസിബിയുടെ ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞു.