മുംബൈ: പ്രമുഖ ബോളിവുഡ് താരം അര്മാന് കോലി മയക്കുമരുന്ന് കേസിൽ അറസ്റ്റില്‍. എന്‍സിബിയാണ് (നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ) അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെ ചോദ്യംചെയ്യാനായി നടനെ എന്‍സിബി ഓഫീസിലേക്ക് എത്തിച്ചിരുന്നു. നിരോധിക്കപ്പെട്ട ലഹരിമരുന്നുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്താനായി എന്‍സിബി ‘റോളിംഗ് തണ്ടര്‍’ എന്ന പേരില്‍ ഓപറേഷന് ആരംഭിച്ചിരുന്നു. സംവിധായകന് രാജ്കുമാര് കോലിയുടെ മകനായ അര്മാന് കോലി ബാലതാരമായി എണ്‍പതുകളിലാണ് സിനിമയിലേക്ക് എത്തുന്നത്.