Sunday, May 22, 2022
HomeNewsTJSV-C.K. മേനോൻ ഭവന പദ്ധതി: ആദ്യ ഭവനത്തിന്റെ താക്കോൽ ദാന കർമ്മം നിർവഹിച്ചു

TJSV-C.K. മേനോൻ ഭവന പദ്ധതി: ആദ്യ ഭവനത്തിന്റെ താക്കോൽ ദാന കർമ്മം നിർവഹിച്ചു

പത്മ ശ്രീ C.K. മേനോന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് വേദി അംഗങ്ങൾക്കായി പ്രഖ്യാപിച്ച ഭവന പദ്ധതിയുടെ ഭാഗമായുള്ള ആദ്യ ഭവനത്തിന്റെ താക്കോൽ ദാനം മാർച്ച് 20 ഞായറാഴ്ച വൈകുന്നേരം ഉന്നത വീദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ ബിന്ദു പദ്ധതിയുടെ ഗുണഭോക്താവായ കൈമാപറമ്പിൽ ബാബുവിന് നൽകി നിർവഹിക്കും.

MP , Mla , പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ മുഖ്യ അതിഥികളായി എത്തുകയും വേദി രക്ഷാധികാരി J. K. മേനോൻ അധ്യക്ഷത വഹിക്കുകയും ചെയ്യുന്ന വേദി വൈസ് പ്രസിഡന്റ് ആർ ഒ അഷറഫ് , ഭവന പദ്ധതി ചെയർമാൻ അബ്ദുൾ ജബ്ബാർ, കോഓർഡിനേറ്റർ ലോഹിതാക്ഷൻ , കൺവീനർ സജീഷ് എന്നിവരും നാട്ടിലുള്ള സജീവ വേദി പ്രവർത്തകരും പങ്കെടുക്കും. തികച്ചും ഉദാരമതികളുടെ മാത്രം സഹായ സഹകരണങ്ങളോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലെ ആദ്യ ഭവനം സ്പോൺസർഷിപ് ചെയ്തത് വേദിയുടെ ഇപ്പോഴത്തെ രക്ഷാധിക്കാരി ജെ കെ മേനോൻ ആയിരുന്നു.

ഈ പദ്ധതിയുടെ തുടർച്ചയായി, വര്ഷങ്ങളോളം പ്രവാസ ജീവിതം നയിച്ചിട്ടും സ്വന്തമായൊരു ഭവനം സ്വപ്നമായി നിൽക്കുന്ന കൂടുതൽ അംഗങ്ങൾക്ക് സമീപ ഭാവിയിൽ തന്നെ കൂടുതൽ വീടുകൾ വെച്ച് നൽകാനുള്ള പ്രവർത്തനങ്ങളുമായി വേദി മുന്നോട്ട് പോവുകയാണ്.

കാരുണ്യ പ്രവർത്തനം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി , കുടുംബാംഗങ്ങളെ കൂടി ചികിത്സ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തുകയും , പക്ഷാഘാതം മൂലം ശരീരം തളർന്ന് ജോലി ചെയ്യാനാവാതെ നാട്ടിലേക്ക് മടങ്ങുന്നവർക്ക്‌ 2 വർഷ കാലത്തേക്കുള്ള പുതിയ പെൻഷൻ പദ്ധതിയും വേദി ആരംഭിച്ചു.

Most Popular