Saturday, January 29, 2022
HomeNewsNationalഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു

ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അന്തരിച്ചു

ബംഗളൂരു: കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്(39) അന്തരിച്ചു.വ്യോമസേന മരണം സ്ഥിരീകരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഉത്തര്‍പ്രദേശ് സ്വദേശിയായ വരുണ്‍ സിംഗ് ധീരതയ്ക്കുള്ള ശൗര്യചക്രം നേടിയിട്ടുണ്ട്. സംയുക്​ത സൈനിക മേധാവി ബിപിൻ റാവത്ത്​ ഉൾപ്പടെയുള്ള 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട വരുൺ സിങ്ങിനെ വിദഗ്​ധ ചികിത്സക്കായി കൂനൂരിൽ നിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയും ചെയ്​തിരുന്നു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വരുൺസിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വരുൺ സിങ്ിന് ചർമം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചതായും വാർത്തകളുണ്ടായിരുന്നു. ഇതിനായുള്ള ചർമം ബംഗളുരു മെഡിക്കൽ കോളജ് ആൻഡ്​ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചർമ ബാങ്ക് കമാൻഡ്​ ആശുപത്രിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരിൽ ഹെലികോപ്ടർ തകർന്ന് അപകടമുണ്ടായത്.

Most Popular