സി.ബി.എസ്. ഇ. പൊതു പരീക്ഷകള്‍ നാളെ മുതൽ ആരംഭിക്കും

ദോഹ. സി.ബി.എസ്. ഇ. പൊതു പരീക്ഷകള്‍ നാളെ മുതൽ ആരംഭിക്കും. പത്താം ക്‌ളാസ് പരീക്ഷകള്‍ നാളെയും പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകള്‍ മറ്റന്നാളുമായാണ് ആരംഭിക്കുക. 2 മണിക്കൂറാണ് പരീക്ഷ സമയം.

35 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 2 സിബിഎസ്ഇ ബോർഡ് പരീക്ഷകൾ എഴുതും. ഇന്ത്യയിലും വിദേശത്തുള്ള 26 രാജ്യങ്ങളിലും പരീക്ഷകൾ നടത്തുന്നതിന് ബോർഡ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടേം 2 പരീക്ഷകൾ കോവിഡിന് ഇടയിൽ നടക്കുന്നതിനാൽ, എല്ലാ ദിവസവും സ്കൂളുകൾ അണുവിമുക്തമാക്കുക, മാസ്കുകൾ, സാനിറ്റൈസർ, സോപ്പുകൾ എന്നിവയുടെ ക്രമീകരണങ്ങൾ ഉൾപ്പെടെ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് സിബിഎസ്ഇ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.