Saturday, January 22, 2022
HomeNewsജനറൽ ബിപിൻ റാവത്തിന് വിട; പ്രധാനമന്ത്രി ആദരമർപ്പിച്ചു

ജനറൽ ബിപിൻ റാവത്തിന് വിട; പ്രധാനമന്ത്രി ആദരമർപ്പിച്ചു

ഡല്‍ഹി : കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഉടൻ നടക്കും . പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകീട്ട് മൂന്ന് മണിക്ക് ബ്രാര്‍ ശ്മശാനത്തിലാണ് സംസ്‌കാരം. രാവിലെ 11 മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തില്‍ വച്ചിരിക്കുകയാണ്. മേജര്‍ ജനറലായി അടുത്തിടെ ഉദ്യോഗക്കയറ്റം കിട്ടിയ ബ്രിഗേഡിയര്‍ ലഖ്ബിന്‍ഡര്‍ സിംഗ് ലിഡ്ഡറുടെ വേര്‍പാടും സേനക്ക് വലിയ നഷ്ടമാണ്. സൈനിക ഉപദേഷ്ടാവായി വര്‍ഷത്തിലേറയായി അദ്ദേഹം ജനറല്‍ ബിപിന്‍ റാവത്തിനൊപ്പമുണ്ട്. ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാചലില്‍ ഒരു കമാന്‍ഡിന് നേതൃത്വത്തിന് നല്‍കിയിരുന്നു. ഹരിയാന പാഞ്ച്കുല സ്വദേശിയായ ബ്രിഗേഡിയര് ലിഡ്ഡര്‍ സൈനിക കാര്യങ്ങളില്‍ ലേഖനങ്ങളുമെഴുതുമായിരുന്നു.

ഹെലികോപ്റ്റര്‍ അപകടമുണ്ടായ കൂനൂരിലെ കാട്ടേരി എസ്റ്റേറ്റില്‍ വ്യോമസേന ഇന്നും പരിശോധന തുടരും. സംഭവത്തില്‍ സമഗ്ര അന്വേഷണമാണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയെന്നാണ് വിവരം. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് പ്രധാനമായും നടത്തുക. കഴിഞ്ഞ ദിവസം പ്രതികൂല കാലാവസ്ഥയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നില്ല. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംങ്ങിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ബംഗ്ലൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

 

ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡറുടെ സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ ഡല്‍ഹി ബ്രാര്‍ സ്ക്വയര്‍ ശ്മശാനത്തില്‍ നടന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിഹ് രാജ്യത്തിന്റെ ആദരം അര്‍പ്പിച്ചു. മൂന്ന് സേനാ തലവന്മാര്‍ക്കൊപ്പം ഉന്നത സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ലിഡ്ഡറുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Most Popular