Monday, September 26, 2022
HomeNewsNationalകോവിഡ് മരണം: മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ

കോവിഡ് മരണം: മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കോവിഡ് മരണവുമായി ബന്ധപ്പെട്ട മാർഗരേഖ പുതുക്കി കേന്ദ്രസർക്കാർ. കോവിഡ് ബാധിച്ച് മുപ്പത് ദിവസത്തിനകം മരണപ്പെട്ടാൽ അത് കോവിഡ് മരണമായി കണക്കാക്കുമെന്നാണ് പുതിയ മാർഗരേഖ. എന്നാൽ ആത്മഹത്യ, കൊലപാതകം എന്നിവ കോവിഡ് മരണമായി കണക്കാക്കില്ല എന്നും മാർഗ രേഖയിൽ പറയുന്നു. അതേ സമയം മരണ സര്‍ട്ടിഫിക്കറ്റിലെ മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് സംതൃപ്തിയില്ലെങ്കില്‍ ഇത് പരിശോധിക്കാനായയി ജില്ലാ തലത്തില്‍ കമ്മിറ്റി രൂപീകരിക്കണം. ഇത്തരം അപേക്ഷകള്‍ 30 ദിവസത്തിനകം പരിഗണിച്ചു തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്. കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ലഖൂകരിക്കണമെന്ന സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Most Popular