Wednesday, May 12, 2021
Home News National വിമാന യാത്രക്കാരെ കബളിപ്പിച്ച് സൗജന്യ യാത്രയും പണവും; 21 കാരന്‍ പിടിയില്‍

വിമാന യാത്രക്കാരെ കബളിപ്പിച്ച് സൗജന്യ യാത്രയും പണവും; 21 കാരന്‍ പിടിയില്‍

ഹൈദരാബാദ്: വിമാന യാത്രക്കാരെ കബളിപ്പിച്ച് സൗജന്യ വിമാന ടിക്കറ്റും പണവും കൈക്കലാക്കിയിരുന്ന 21 കാരന്‍ ഒടുവില്‍ പിടിയിലായി.

ഓണ്‍ലൈനില്‍ സൗജന്യ നിരക്കിലുള്ള ടിക്കറ്റുകള്‍ വാങ്ങി മനഃപൂര്‍വം യാത്ര ചെയ്യാതെ എയര്‍പോര്‍ട്ടിലെത്തി മറ്റു യാത്രക്കാരോട് സഹായം ചോദിക്കുകയായിരുന്നു യുവാവിന്റെ രീതി.

വിമാനം പോയെന്നു പറഞ്ഞുകൊണ്ട് പുതിയ ടിക്കറ്റെടുക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെടുക. വാങ്ങുന്ന പണം തിരികെ നല്‍കുമെന്ന് പറയുമെങ്കിലും ആര്‍ക്കും നല്‍കിയിരുന്നില്ല.

ഇങ്ങനെ നിരവധി പേരില്‍നിന്ന് പണവും വിമാന ടിക്കറ്റും കൈക്കലാക്കിയ എം.വി. ദിനേശ് കുമാറാണ് പിടയിലായത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയാണ്. കോയമ്പത്തൂര്‍ സ്വദേശിയായ ഡോ. ഷൈജു പരാതി നല്‍കിയതിനെ തുടര്‍ന്ന് ശംസാബാദ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഷൈജുവില്‍നിന്ന് 10,000 രൂപയാണ് തട്ടിയിരുന്നത്.

കോളേജ് വിദ്യാര്‍ഥി ചമഞ്ഞാണ് വിമാനം മിസ്സായെന്ന് വിശ്വസിപ്പിച്ചതും ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റിനായി സഹായം അഭ്യര്‍ഥിച്ചിരുന്നതുമെന്ന് പോലീസ് പറഞ്ഞു

Most Popular