Wednesday, June 23, 2021
Home News Kerala ചെണ്ട ഔദ്യോഗിക ചിഹ്നമാക്കും, പഠിപ്പിക്കും; നടന്‍ ജയറാമിനെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നും പി.ജെ ജോസഫ്

ചെണ്ട ഔദ്യോഗിക ചിഹ്നമാക്കും, പഠിപ്പിക്കും; നടന്‍ ജയറാമിനെ ബ്രാന്‍ഡ് അംബാസഡറാക്കുമെന്നും പി.ജെ ജോസഫ്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേരള കോണ്‍ഗ്രസ് (ജോസഫ്) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് പറഞ്ഞു. 290 സീറ്റുകളില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിച്ചവര്‍ വിജയിച്ചു. ജോസഫ് വിഭാഗം തകര്‍ന്നടിഞ്ഞു എന്നു പറയുന്നവര്‍ 290 സീറ്റുകളിലെ വിജയം പറയുന്നില്ല. കേരള കോണ്‍ഗ്രസ് (എം) 292 സീറ്റുകളാണ് നേടിയത്. രണ്ടിലയുമായി നേരിട്ട് മത്സരിച്ച സ്ഥലങ്ങളില്‍ ഏറെയും ചെണ്ട ജയിച്ചു.

ചെണ്ട ചിഹ്നത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേകമായി സ്വീകരണം നല്‍കും. സംസ്ഥാനത്തെ എല്ലാ പ്രധാന ചെണ്ടക്കാരെയും അണിനിരത്തും. ചെണ്ട ഔദ്യോഗിക ചിഹ്നമാക്കണമെന്നാണ് ആലോചന. ആവശ്യമെങ്കില്‍ നടന്‍ ജയറാമിനെ ബ്രാന്‍ഡ് അംബാസഡറാക്കാനും ആലോചിക്കും.

നിയോജകമണ്ഡലത്തില്‍ 25 പേരെ വീതം ചെണ്ട പഠിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും ആലോചനയിലുണ്ട്. രണ്ടില പരാജയപ്പെട്ട ചിഹ്നമാണെന്നു തെളിഞ്ഞു. ഇനി വേണമെങ്കില്‍ അത് ജോസ് കെ.മാണി കൊണ്ടുപോകട്ടെയെന്നും പി.ജെ ജോസഫ് പറഞ്ഞു.

Most Popular