ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസിലേക്കെത്തുന്നു; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: ചെറിയാൻ ഫിലിപ് തിരികെ കോൺഗ്രസ്സിലേക്കെത്തുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ചെറിയാൻ ഫിലിപ്പിന്റെ മടങ്ങിവരവ്. നാളെ 11 മണിക്ക് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാവും ഔദ്യോഗീക പ്രഖ്യാപനം. ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിലായിരുന്ന കാലത്ത് എ.കെ. ആന്റണിയുമായ വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന നേതാവാണ് ചെറിയാന്‍ ഫിലിപ്പ്. ഇനി ഇടതുസഹയാത്രികനല്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.