വുഹാൻ: ചൈനയിലെ വുഹാനിൽ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പ്രവിശ്യയിൽ നാല് പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് പുറത്തിറങ്ങരുതെന്നും താമസസ്ഥലത്ത് തന്നെ തുടരണമെന്നും ജനങ്ങളോട് പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.
1.20 കോടി ആളുകൾ പാര്‍ക്കുന്ന നഗരമാണ് വുഹാൻ. രണ്ട് ദിവസം മുൻപ് ഇവിടെ നടത്തിയ പരിശോധനയിലാണ് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ആദ്യമായി കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമാണ് വുഹാൻ.
കൊവിഡിൻ്റെ പ്രഭവകേന്ദ്രം വുഹാനിലെ ഹുവാനൻ സീഫുഡ് മാർക്കറ്റ് ആണ് എന്നതിന് തെളിവുകളുണ്ടെന്ന് നേരത്തെ സ്കോട്ട്ലാൻഡിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു.