Wednesday, January 26, 2022
HomeNewsNationalചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിന് ജയിൽശിക്ഷ; മാധ്യമപ്രവർത്തകയുടെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

ചൈനയിലെ കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിന് ജയിൽശിക്ഷ; മാധ്യമപ്രവർത്തകയുടെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

ലോകം മുഴുവന്‍ ബാധിച്ച ചൈനയിലെ കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തക ജയിലില്‍ അതീവ ഗുരുതരാവസ്ഥയില്‍. ഷാങ് സാന്‍ എന്ന 38 കാരിയായ മാധ്യമപ്രവർത്തകയാണ് ജയിലിൽ കഴിയുന്നത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ ചൈനയ്ക്ക് പറ്റിയ വീഴ്ചകള്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ഗുരുതരമായി ബാധിച്ച വുഹാനില്‍ അധികൃതരുടെ ഭാഗത്തുന്നിന്നുണ്ടായ വീഴ്ചകള്‍ തന്റെ മൊബൈല്‍ ഫോണില്‍ ഇവര്‍ പകര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2020 മെയ് മാസത്തില്‍ ഇവരെ ചൈനീസ് പൊലീസ് പിടികൂടിയത്. ഇവര്‍ ജയിലില്‍ നിരാഹാരം സമരം നടത്തി വരികയായിരുന്നു. ഭക്ഷണം ഉപേക്ഷിച്ച ഷാങിന് മൂക്കിലൂടെ ട്യൂബ് ഇട്ടാണ് ഭക്ഷണം നല്‍കുന്നത്. ഇപ്പോള്‍ ഇവരുടെ ആരോഗ്യനില വഷളായിരിക്കുകയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷാങിന്റെ അവസ്ഥ അറിഞ്ഞതിന് പിന്നാലെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഷാങിനെ ജയില്‍ മോചിതയാക്കാന്‍ ആനംസ്റ്റി ഇന്റര്‍നാഷണല്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Most Popular