Saturday, August 13, 2022
HomeNewsചൈന വൻ സാമ്പത്തീക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ

ചൈന വൻ സാമ്പത്തീക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ

ബീജിംഗ്: ചൈന വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. 300 ബില്ല്യണ്‍ ഡോളര്‍ നഷ്ടത്തിലാണ് ചൈനീസ് ബാങ്കുകളെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിക്ഷേപം നടത്തിയ ബാങ്കുകളിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാത്തതിനാൽ നിക്ഷേപകർ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടു.

സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, സാമ്പത്തിക പുന:ക്രമീകരണ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി വരികയാണ്. ഇതിനിടെ നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാന്‍ എത്തുന്നത് ബാങ്കുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്.

നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാത്തത് നിര്‍മ്മാണ മേഖലയില്‍ ഉള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വാണിജ്യ രംഗവും ഏറെക്കുറെ നിശ്ചലാവസ്ഥയിലേക്ക് നീങ്ങുന്നതായാണ് വിവരം.

Most Popular