Monday, July 26, 2021
Home News Kerala സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100ല്‍ 10 മലയാളികള്‍

സിവില്‍ സര്‍വീസസ് ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 100ല്‍ 10 മലയാളികള്‍

ന്യൂഡല്‍ഹി: 2019ലെ സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ സി എസ് ജയദേവിന് അഞ്ചാം റാങ്ക് ലഭിച്ചു. പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്. ജതിന്‍ കിഷോര്‍, പ്രതിഭ വര്‍മ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ നൂറ് റാങ്കുകളില്‍ 10 മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സി എസ് ജയദേവ് (5ാം റാങ്ക്), ആര്‍ ശരണ്യ (36), സഫ്‌ന നസ്‌റുദ്ദീന്‍ (45), ആര്‍ ഐശ്വര്യ (47), അരുണ്‍ എസ് നായര്‍ (55), എസ് പ്രിയങ്ക (68), ബി യശസ്വിനി (71), നിതിന്‍ കെ ബിജു (89), എ വി ദേവിനന്ദന (92), പി പി അര്‍ച്ചന (99) എന്നിവരാണ് ആദ്യ നൂറ് റാങ്കില്‍ ഇടം പിടിച്ച മലയാളികള്‍.

2019 സെപ്തംബറിലായിരുന്നു മെയിന്‍ പരീക്ഷ നടത്തിയത്. അഭിമുഖ പരീക്ഷ 2020 ആഗസ്റ്റ വരെ നീണ്ടു. രാജ്യത്ത് 829 പേരാണ് യോഗ്യത നേടിയത്. ജനറല്‍ വിഭാഗത്തില്‍ നിന്ന് 304 പേരും, ഇ ഡബ്യു എസ് വിഭാഗത്തില്‍ നിന്ന് 78, ഒ ബി സി 251, എസ് സി 129, എസ് ടി 67 പേരുമാണ് ലിസ്റ്റില്‍ ഇടം നേടിയത്.

വിവിധ സര്‍വീസുകളിലായുള്ള 927 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ്, കേന്ദ്ര സര്‍വീസ് ഗ്രൂപ്പ് എ, ബി എന്നിവിടങ്ങളിലാണ് നിയമനം. www.upsc.gov.in ല്‍ ഫലം പരിശോധിക്കാം.

Most Popular